Good Works Done - 2017

വര്‍ഷങ്ങളായി ഒളിവിലായിരുന്ന നിരവധി കേസുകളിലെ പ്രതികളായ തിരുവനന്തപുരത്തെ കുപ്രസിദ്ധ ക്വൊട്ടേഷന്‍ സംഘ തലവനെയും കൂട്ടാളിയെയും മലപ്പുറം പോലീസ് സ്പെഷ്യല്‍ സ്ക്വാഡ് അറസ്റ്റ് ചെയ്തു. ക്വൊട്ടേഷന്‍ സംഘ തലവനായ തിരുവനന്തപുരം നെട്ടൈകോണം സ്വദേശി പുതുവല്‍പുത്തന്‍വീട്ടില്‍ രതീഷ് @ കുടുക്ക രതീഷ് (39 വയസ്സ്), സംഘാംഗം തിരുവനന്തപുരം കണിയാപുരം സ്വദേശി ചിറക്കല്‍ ആറ്റരികത്ത് വീട്ടില്‍ അജയന്‍ (34 വയസ്സ്) എന്നിവരെയാണ് ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം കഠിനംകുളത്തുനിന്നും അറസ്റ്റ് ചെയ്തത്. 2002-ല്‍ മലപ്പുറത്തെ സര്‍ക്കാര്‍ വിദേശ മദ്യ ഷോപ്പിലെ ജീവനക്കാരെ സ്ഫോടക വസ്തുക്കളും വടിവാളടക്കമുള്ള മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേല്‍പിച്ച് ഷോപ്പിലെ കളക്ഷന്‍ പണവും മദ്യവും കവര്‍ച്ച ചെയ്ത കേസില്‍ ജാമ്യത്തിലിറങ്ങി വര്‍ഷങ്ങളായി പോലീസിന് പിടി കൊടുക്കാതെ തിരുവനന്തപുരം തീരദേശ മേഖലയിലെ കോളനി സമാനമായ പ്രദേശത്ത് വ്യത്യസ്ഥ സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു ഇരുവരും. നിരവധി കേസുകളിലെ പ്രതികളായ ഇവര്‍ പോലീസും എതിര്‍സംഘത്തില്‍ പെട്ടവരും അടുക്കാതിരിക്കാന്‍ താമസ സ്ഥലത്തിന് ചുറ്റും വിദേശ ഇനത്തില്‍ പെട്ട ഒന്നിലധികം നായകളെ വിന്യസിച്ചിരുന്നു. കൂടാതെ കോളനിയില്‍ അപരിചിതരാരെങ്കിലും വന്നാല്‍ ഉടനടി വിവരം ലഭിക്കാനും രക്ഷപ്പെടാനും പറ്റുന്ന വിധത്തില്‍ വന്‍ നെറ്റ് വര്‍ക്കാണ് ഇവര്‍ക്കുണ്ടായിരുന്നത്. പ്രതികളെ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി മുമ്പാകെ ഹാജരാക്കി. മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹറയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം മലപ്പുറം SI ബി.എസ്. ബിനു നിയോഗിച്ച സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളായ സ്രാമ്പിക്കല്‍ മുഹമ്മദ് ഷാക്കിര്‍, എന്‍.എം. അബ്ദുല്ല ബാബു, ഉണ്ണികൃഷ്ണന്‍, ഷമീര്‍ ഹുസൈന്‍ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

വിസ വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തി ഇരുപതിലേറെ വര്‍ഷമായി ഒളിവിലായിരുന്ന പ്രതിയെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കോഡൂര്‍ ആല്‍പ്പറ്റകുളമ്പ് സ്വദേശി കൈതക്കല്‍ കുഞ്ഞഹമ്മദ് @ കുഞ്ഞാപ്പ (51 വയസ്സ്) എന്നയാളാണ് പോലീസ് പിടിയിലായത്. 1993 ലാണ് കേസിനാസ്പദമായ സംഭവം. വിദേശത്തേക്ക് വിസ ശരിയാക്കിത്തരാം എന്ന് വാഗ്ദാനം ചെയ്ത് പരാതിക്കാരനില്‍ നിന്നും പ്രതി പണവും പാസ്പോര്‍ട്ടും വാങ്ങി ചെന്നൈയില്‍ എത്തിച്ച് പണമോ പാസ്പോര്‍ട്ടോ തിരികെ നല്‍കാതെ മുങ്ങുകയായിരുന്നു. സമാനമായ മറ്റു തട്ടിപ്പുകളിലും ഉള്‍പ്പെട്ടിരുന്ന പ്രതി ഇത്രയും കാലമായി വിവിധ സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. കോടതി ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ കോഡൂരിലെ ബന്ധുവീട്ടില്‍ എത്തിയിട്ടുണ്ടെന്ന സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന് പുലര്‍ച്ചെ വീട്ടിലെത്തിയാണ് പോലീസ് ഇയാളെ പിടികൂടിയത്. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍റ് ചെയ്തു. മലപ്പുറം എസ്.ഐ ബിനു. ബി.എസ്, ബൈജു. കെ.സി, സിപിഒ ഷമീര്‍ ഹുസൈന്‍, രത്നകുമാരി എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ബൈക്കിലെത്തി സ്ത്രീയുടെ മാല പൊട്ടിച്ച് കടന്ന് കളഞ്ഞ പ്രതിയെ മലപ്പുറം പോലീസ് സ്പെഷ്യല്‍ സ്ക്വാഡ് അറസ്റ്റ് ചെയ്തു. ഷിനുമോന്‍. കെ (39 വയസ്സ്), S/O ജയിംസ് & ആലീസ്, ചാവരുപാറ ഹൌസ്, പാറത്തോട്- PO, പൊന്മല, കോട്ടയം- DT (ഇപ്പോള്‍ മലപ്പുറം കോലാര്‍ കളപ്പാടന്‍ കമറുദ്ദീന്‍റെ കോട്ടേഴ്സില്‍ താമസം) എന്നയാളാണ് പോലീസ് പിടിയിലായത്. സംഭവം ഇങ്ങനെ; മലപ്പുറം മൈലപ്പുറത്തെ കോട്ടേഴ്സില്‍ താമസിക്കുകയായിരുന്ന പ്രതി കഴിഞ്ഞ നാലാം തിയ്യതി വൈകിട്ട് കുടുംബത്തോടൊപ്പം കോട്ടക്കുന്നിലേക്ക് വന്നു. മോഷണം നടത്തണം എന്ന് നേരത്തെ പ്ലാന്‍ ചെയ്ത് വന്ന പ്രതി രണ്ട് ഷര്‍ട്ട് ധരിച്ചാണ് വന്നത്. ഭാര്യയേയും കുട്ടികളേയും കോട്ടക്കുന്നില്‍ ഇറക്കിയ ശേഷം വാറങ്കോട് എത്തി ബൈക്ക് അവിടെ നിര്‍ത്തി. പാടത്തേക്കിറങ്ങി പരിസരത്തൊന്നും ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷം അവിടെ പതുങ്ങി നില്‍ക്കുകയും കുറച്ച് കഴിഞ്ഞ് അത് വഴി വന്ന സ്ത്രീയുടെ കഴുത്തില്‍ നിന്നും മാല പൊട്ടിച്ച് ഓടിച്ചെന്ന് ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കവെ വെപ്രാളത്തിനിടക്ക് ചാവി എടുക്കാന്‍ പറ്റിയില്ല. ആളുകള്‍ ഓടിക്കൂടുമെന്ന് ഭയന്ന പ്രതി ബൈക്ക് അവിടെ ഉപേക്ഷിച്ച് വയലിലൂടെ ഇറങ്ങിയോടി തിരിച്ചറിയാതിരിക്കാന്‍ മുകളില്‍ ധരിച്ചിരുന്ന ഷര്‍ട്ട് അഴിച്ച് തോട്ടിലേക്ക് എറിഞ്ഞ ശേഷം മച്ചിങ്ങല്‍ ബൈപ്പാസില്‍ എത്തി ഓട്ടോ വിളിച്ച് വീണ്ടും കോട്ടക്കുന്നിലെത്തി. അവിടുന്ന് മടങ്ങുന്ന സമയത്ത് ബൈക്ക് കാണാനില്ലെന്ന് നടിച്ച് ഭാര്യയേയും കുട്ടികളേയും കൂട്ടി മലപ്പുറം പോലീസ് സ്റ്റേഷനിലെത്തി തന്നെ സംശയിക്കാതിരിക്കാനും പോലീസിന്‍റെ അന്വേഷണം വഴി തിരിച്ചുവിടാനും വേണ്ടി തന്‍റെ ബൈക്ക് കോട്ടക്കുന്നില്‍ നിന്നും മോഷണം പോയതായി പരാതി കൊടുത്ത് വീട്ടില്‍ പോയി. പിന്നീട് ഇക്കാര്യത്തില്‍ മലപ്പുറം പോലീസ് സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ തന്നെയാണ് കൃത്യം നടത്തിയതെന്ന് മനസ്സിലായതിന്‍റെ അടിസ്ഥാനത്തില്‍ പിന്നീട് സ്റ്റേഷനില്‍ ഹാജരായ ഇയാളെ വ്യക്തമായി ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതി മോഷണം നടത്തിയ മാല പിന്നീട് കണ്ടെടുത്തു. മലപ്പുറം സി.ഐ പ്രേംജിത്തിന്‍റെ നേതൃത്വത്തില്‍ എസ്.ഐ വി. കുഞ്ഞിമുഹമ്മദ്, എ.എസ്.ഐ സുനീഷ് കുമാര്‍, സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളായ സ്രാമ്പിക്കല്‍ മുഹമ്മദ് ഷാക്കിര്‍, എന്‍.എം. അബ്ദുല്ല ബാബു, ശ്യാമ എന്നിവരാണ് പ്രതിയെ പിടികൂടി കേസില്‍ തുടരന്വേഷണം നടത്തുന്നത്.

സിദ്ധനാണെന്ന വ്യാജേന സാമ്പത്തിക തട്ടിപ്പ് നടത്തി ഏറെ നാളായി ഒളിവിലായിരുന്ന പ്രതിയെ മലപ്പുറം പോലീസ് സ്പെഷ്യല്‍ സ്ക്വാഡ് അറസ്റ്റ് ചെയ്തു. കുടക് സോംവാര്‍പേട്ട് കണ്ടക്കരെ സ്വദേശി കുഞ്ഞിമുഹമ്മദ് (38 വയസ്സ്) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. 2015 അവസാനത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. കേസ് ഇങ്ങനെ : മലപ്പുറം ചട്ടിപ്പറമ്പില്‍ വാടക കോട്ടേഴ്സില്‍ താമസിക്കുകയായിരുന്ന സ്ത്രീക്ക് സുഖമില്ലാത്ത കുട്ടിയുടെ ചികിത്സക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ചുകിട്ടിയ പണമുള്‍പ്പെടെ രണ്ട് ലക്ഷത്തോളം രൂപ പരാതിക്കാരിയുടെ അയല്‍പക്കത്ത് സിദ്ധനാണെന്ന വ്യാജേന താമസിച്ചിരുന്ന പ്രതി വീട് വെക്കാന്‍ സ്ഥലം വാങ്ങിത്തരാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കൈക്കലാക്കി മുങ്ങുകയായിരുന്നു. അന്ന് പോലീസ് കുടകിലും പരിസരത്തും ചെന്ന് അന്വേഷിച്ചെങ്കിലും പ്രതി അവിടെ നിന്നും കടന്നുകളഞ്ഞതിനെ തുടര്‍ന്ന് കോടതി ഇയാളുടെ പേരില്‍ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പിന്നീട് രണ്ട് ദിവസം മുമ്പ് പോലീസ് കര്‍ണ്ണാടകയിലെത്തുകയും പ്രതിയുടെ നീക്കങ്ങള്‍ മനസ്സിലാക്കിയ ശേഷം ഇന്നലെ പുലര്‍ച്ചെ കര്‍ണ്ണാടകയിലെ NH-766 ലൂടെ സഞ്ചരിക്കുകയായിരുന്ന പ്രതിയുടെ വാഹനത്തെ പിന്തുടര്‍ന്ന് ബേഗൂര്‍ എന്ന സ്ഥലത്തുവെച്ച് തടഞ്ഞ് നിര്‍ത്തിയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം എസ്.ഐ വി. കുഞ്ഞിമുഹമ്മദ്, സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളായ സ്രാമ്പിക്കല്‍ മുഹമ്മദ് ഷാക്കിര്‍, എന്‍.എം. അബ്ദുല്ല ബാബു എന്നിവരാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ ഏപ്രില്‍ മാസം ഇരുപത്തിമൂന്നാം തിയ്യതി മലപ്പുറം പൊന്മളയിലെ ഒരു വീട്ടില്‍ നിന്നും എട്ട് പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതിയെ മലപ്പുറം പോലീസ് സ്പെഷ്യല്‍ സ്ക്വാഡ് അറസ്റ്റ് ചെയ്തു. തൃശൂര്‍ അയ്യന്തോള്‍ പൂതൂര്‍ക്കര സ്വദേശിനി ചിറയത്ത് വീട്ടില്‍ നിമ്മിയാണ് (21) പിടിയിലായത്. പൊന്മളയിലുള്ള പരാതിക്കാരിയുടെ വീട്ടില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ കാണാതായത് സംബന്ധിച്ച പരാതിയില്‍ നടത്തിയ അന്വേഷണത്തിനിടെയാണ് പ്രതി പിടിയിലായത്. പരാതിക്കാരിയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ മോഷ്ടിച്ച ശേഷം കടന്ന് കളഞ്ഞ പ്രതിയെ തിരിച്ചറിഞ്ഞ ശേഷം തൃശൂരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതി മോഷ്ടിച്ച് വിറ്റ സ്വര്‍ണ്ണം കണ്ടെടുത്തു. കൂടാതെ പ്രതി കോട്ടക്കല്‍ നിന്നും മോഷ്ടിച്ച മറ്റൊരു സ്വര്‍ണ്ണാഭരണവും കണ്ടെത്തി. മലപ്പുറം എസ്.ഐ ബി.എസ്. ബിനുവിന്‍റെ നേതൃത്വത്തില്‍ ASI അഷ്റഫ്, സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളായ സ്രാമ്പിക്കല്‍ മുഹമ്മദ് ഷാക്കിര്‍, എന്‍.എം. അബ്ദുല്ല ബാബു, മന്‍സൂറലി, ബിന്ദു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം മൈസൂരിലെ ഒരു കച്ചവട സ്ഥാപനത്തിന്‍റെ ഗോഡൌണ്‍ കൊള്ളയടിച്ച് ലക്ഷക്കണക്കിന് രൂപയുടെ സാമഗ്രികള്‍ കടത്തിക്കൊണ്ട് വന്ന കേസില്‍ മുഖ്യപ്രതികളായ രണ്ട് പേരെ മലപ്പുറം പോലീസ് സ്പെഷ്യല്‍ സ്ക്വാഡിന്‍റെ സഹായത്തോടെ കര്‍ണ്ണാടക പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടിലങ്ങാടി കടൂപുറം സ്വദേശി ഒടമലക്കുന്ന് വീട്ടില്‍ ഷാനവാസ് @ കുഞ്ഞിപ്പ (35), ചാവക്കാട് സ്വദേശിയും നിലവില്‍ അരീക്കോട് താമസിച്ചുവരുന്നതുമായ അനീഷ് മുഹമ്മദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം രണ്ടാം വാരത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികള്‍ അര്‍ദ്ധരാത്രി മൈസൂരിലെ ഒരു സ്ഥാപനത്തിന്‍റെ ഷട്ടര്‍ തകര്‍ത്ത് മിനി ലോറി നിറയെ സാധനങ്ങള്‍ കടത്തിക്കൊണ്ട് പോരുകയായിരുന്നു. അനീഷ് ബലാത്സംഗം, പെണ്‍വാണിഭം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് സഹായമാവശ്യപ്പെട്ട് കര്‍ണ്ണാടക പോലീസ് സംഘം മലപ്പുറത്തെത്തിയതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹറയുടെ നിര്‍ദ്ദേശപ്രകാരം മലപ്പുറം എസ്.ഐ ബിനു. ബി.എസ്, സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളായ എസ്.എ. മുഹമ്മദ് ഷാക്കിര്‍, എന്‍.എം. അബ്ദുല്ല ബാബു എന്നിവരടങ്ങുന്ന സംഘത്തിന്‍റെ നീക്കത്തിലൂടെയാണ് പ്രതികള്‍ വലയിലായത്.

ചങ്ങരംകുളം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 15/05/2017 തിയ്യതി ഉദിനിപ്പറമ്പ് എന്ന സ്ഥലത്തുനിന്നും റിപ്പോര്‍ട്ടായ മോട്ടോര്‍ സൈക്കിള്‍ മോഷണം നടത്തിയ കേസിലെ പ്രതിയായ അവറാന്പടി പൂക്കളവളപ്പില്‍ മുഹമ്മദ് സാലിഹ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

കാടാമ്പുഴ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 25/05/2017 തിയ്യതി പള്ളിക്കണ്ടം എന്ന സ്ഥലത്തുനിന്നും റിപ്പോരര്‍ട്ട് ചെയ്യപ്പെട്ട യുവതിയേയും മകനേയും കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പുന്നത്തല ചാലിയത്തൊടി മുഹമ്മദ് ഷരീഫ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

കരിപ്പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 15/06/2017 തിയ്യതി കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വിദേശത്ത് നിന്നും നാട്ടിലേക്ക് വന്ന യാത്രക്കാരന്‍റെ ബാഗില്‍ നിന്നും ആഭരണം മോഷ്ടിച്ച കേസില്‍ പ്രതിയായ ആലുവ തൈക്കാട്ടുകര സ്വദേശി പണയപ്പള്ളി അബ്ദുല്‍ കരീം എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

കൊണ്ടോട്ടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 24/05/2017 തിയ്യതി മുതുവല്ലൂര്‍ എന്ന സ്ഥലത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വീട്ടില്‍ നിന്നും മോഷണം നടത്തിയ കേസിലെ പ്രതിയായ എറണാകുളം കുട്ടമംഗലം സ്വദേശി ബിജു @ ആസിഡ് ബിജു എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

കോട്ടക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 19/05/2017 തിയ്യതി പറമ്പിലങ്ങാടി എന്ന സ്ഥലത്തുനിന്നും റിപ്പോര്‍ട്ടായ മൊബൈല്‍ കവര്‍ച്ച കേസിലെ പ്രതികളായ അട്ടത്തോട് നാരങ്ങയില്‍ മുഹമ്മദ് ഇനായത്ത്, താനൂര്‍ മൂലക്കല്‍ സ്വദേശി നരഞ്ചിറക്കല്‍ മുഹമ്മദ് ഇര്‍ഷാദ്, താനൂര്‍ സ്വദേശി കോമുമുല്ലക്കാനകത്ത് റാഹിഫ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

കോട്ടക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 14/06/2017 തിയ്യതി കോട്ടക്കല്‍ മില്ലുംപടി എന്ന സ്ഥലത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഷോപ്പില്‍ നിന്നും പണം മോഷ്ടിച്ച കേസില്‍ പ്രതിയായ തമിഴ് നാട് സ്വദേശി രമേഷ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

കോട്ടക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 28/06/2017 തിയ്യതി എടരിക്കോട് എന്ന സ്ഥലത്തുനിന്നും റിപ്പോര്‍ട്ടായ മോഷണക്കേസിലെ പ്രതിയായ ആന്ധ്ര സ്വദേശി കുട്ടട ടയറു എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മോട്ടോര്‍ സൈക്കിളുകള്‍ മോഷണം നടത്തിയ കേസിലെ പ്രതികളായ അനന്താവൂര്‍ സ്വദേശി ചെമ്മല അബ്ദുല്‍ സലീം, നീലഞ്ചേരി പൊറ്റേങ്ങല്‍ ഫവാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഏപ്രില്‍ മാസം ഇരുപത്തിമൂന്നിന് മലപ്പുറം പൊന്മളയിലെ ഒരു വീട്ടില്‍ നിന്നും എട്ട് പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കവര്ന്നe കേസില്‍ പ്രതിയെ മലപ്പുറം പോലീസ് സ്പെഷ്യല്‍ സ്ക്വാഡ് അറസ്റ്റ് ചെയ്തു. തൃശൂര്‍ അയ്യന്തോള്‍ പൂതൂര്‍ക്കര സ്വദേശിനി ചിറയത്ത് വീട്ടില്‍ നിമ്മിയാണ് (21) പിടിയിലായത്. പൊന്മളയിലുള്ള പരാതിക്കാരുടെ വീട്ടില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ കാണാതായത് സംബന്ധിച്ച പരാതിയില്‍ നടത്തിയ അന്വേഷണത്തിനിടെയാണ് പ്രതി പിടിയിലായത്. പരാതിക്കാരന്‍റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ മോഷ്ടിച്ച ശേഷം കടന്ന് കളഞ്ഞ പ്രതിയെ തിരിച്ചറിഞ്ഞ ശേഷം തൃശൂരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതി മോഷ്ടിച്ച് വിറ്റ സ്വര്‍ണ്ണം മുഴുവനായും വില്‍പപന നടത്തിയ ജ്വല്ലറികളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. മലപ്പുറം എസ്.ഐ ബി.എസ്. ബിനുവിന്‍റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളായ എസ്.എ. മുഹമ്മദ് ഷാക്കിര്‍, എന്‍.എം. അബ്ദുല്ല ബാബു, ബിന്ദു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും കോട്ടക്കല്‍ നിന്നും നടത്തിയ മറ്റൊരു മോഷണക്കേസിലും തുമ്പായി.

മലപ്പുറം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 12/06/2017 തിയ്യതി മച്ചിങ്ങല്‍ എന്ന സ്ഥലത്തുനിന്നും റിപ്പോര്‍ട്ടായ കാര്‍ കവരച്ചാകേസിലെ പ്രതികളായ പടപ്പറമ്പ് സ്വദേശി അഷ്റഫ്, ചാപ്പനങ്ങാടി പാറമ്മല്‍ കോട്ടേഴ്സില്‍ റാഷിദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

മഞ്ചേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 03/06/2017 തിയ്യതി മഞ്ചേരി എന്ന സ്ഥലത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വധശ്രമ കേസിലെ പ്രതിയായ തൃശൂര്‍ അഗതിയൂര്‍ സ്വദേശി കടവില്‍ വൈശാഖിനെ പോലീസ് അറസ്റ്റ് ചെയ്തു.

മഞ്ചേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 11/05/2017 തിയ്യതി ആനക്കയം എന്ന സ്ഥലത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വ്യാജസ്വര്‍ണ്ണം പണയം വെച്ച് പണം തട്ടിയ കേസിലെ പ്രതിയായ കൂട്ടിലങ്ങാടി പടിഞ്ഞാറ്റുംമുറി സ്വദേശി പടിക്കല്‍ മുനീറിനെ പോലീസ് അറസ്റ്റ് ചെയ്തു.

മേലാറ്റൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 28/06/2017 തിയ്യതി അരിക്കണ്ടംപാര്‍ക്ക് എന്ന സ്ഥലത്തുനിന്നും റിപ്പോര്‍ട്ടായ മോഷണക്കേസിലെ പ്രതികളായ ആലത്തൂര്‍ വാവല്ലിയപുരം സ്വദേശി തൊടക്കാട് യൂസുഫ്, തിരുവാലി സ്വദേശി പിടക്കോഴി വീട്ടില്‍ സലീന എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

മേലാറ്റൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 07/05/2017 തിയ്യതി വേങ്ങൂര്‍ എന്ന സ്ഥലത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നിര്‍ത്തിയിട്ട ബസ്സിന്‍റെ ടയര്‍ മോഷ്ടിച്ച കേസില്‍ പ്രതികളായ വടകര എടച്ചേരി സ്വദേശി മഠത്തിക്കാട്ടില്‍ മുഹമ്മദ് അഷര്‍, കോട്ടപ്പള്ളി ചെമ്പലത്തൂര്‍ സ്വദേശി കോറോത്ത് റൌഷാദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

നിലമ്പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 09/05/2017 തിയ്യതി നിലമ്പൂര്‍ എന്ന സ്ഥലത്തുനിന്നും റിപ്പോര്‍ട്ടായ 4375000 രൂപയുടെ കവരര്‍ച്ച നടത്തിയ കേസിലെ പ്രതികളായ പെരിന്തല്‍മണ്ണ സ്വദേശികളായ ഇരവിമംഗലം വെള്ളേമ്പാറ അബ്ദുല്‍ കരീം, പാതായിക്കര കുറ്റീരി മഹറൂഫ്, ആനമങ്ങാട് കരിമ്പനക്കല്‍ മുഹമ്മദ് ജൈഫര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

നിലമ്പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 17/05/2017 തിയ്യതി വടപുറം എന്ന സ്ഥലത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മമ്പാട് മഠത്തില്‍പറമ്പില്‍ മുഹമ്മദ് മുസ്തഫ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

നിലമ്പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ചന്തക്കുന്നിലെ ആക്രിക്കടയില്‍ മോഷണം നടത്തിയ കേസില്‍ പ്രതിയായ മമ്പാട് വടപുറം സ്വദേശി മഠത്തില്‍ പറമ്പില്‍ മുസ്തഫ @ മാരി ബാബു എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

നിലമ്പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 06/06/2017 തിയ്യതി നിലമ്പൂര്‍ എന്ന സ്ഥലത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വധശ്രമ കേസിലെ പ്രതിയായ ചന്തക്കുന്ന് മങ്ങാട്ടുവളപ്പില്‍ സൈഫുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു.

പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 07/05/2017 തിയ്യതി പെരിന്തല്‍മണ്ണ എന്ന സ്ഥലത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തട്ടിക്കൊണ്ട് പോകല്‍ കേസില്‍ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. അങ്ങാടിപ്പുറം സ്വദേശി ഹുസൈന്‍ @ മാനു, പുഴക്കാട്ടിരി സ്വദേശികളായ ഇല്ല്യാസ് ബാഷ, ആസിഫ് എന്നിവരാണ് അറസ്റ്റിലായത്.

പെരിന്തല്‍മണ്ണ, കരുവാരക്കുണ്ട് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നും റിപ്പോര്‍ട്ടായ നിരവധി മോട്ടോര്‍ സൈക്കിളുകള്‍ മോഷണം നടത്തിയ കേസിലെ പ്രതികളായ അനന്താവൂര്‍ സ്വദേശി അബ്ദുല്‍ സലീം, നീലാഞ്ചേരി സ്വദേശി പൊറ്റേങ്ങല്‍ ഫവാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മുതലുകള്‍ കണ്ടെടുത്തു.

പെരിന്തല്‍മണ്ണ, മങ്കട പോലീസ് സ്റ്റേഷന്‍ പരിധികളില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കോതമംഗലം നെല്ലിമറ്റം സ്വദേശി ബിജു @ ആസിഡ് ബിജു എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 20/05/2017 തിയ്യതി പെരിന്തല്‍മണ്ണ എന്ന സ്ഥലത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതിയായ വെട്ടത്തൂര്‍ സ്വദേശി തടിയന്‍വീട് ഇബ്രാഹീമിനെ പോലീസ് അറസ്റ്റ് ചെയ്തു.

പെരുമ്പടപ്പ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 09/05/2017 തിയ്യതി അയ്യോട്ടിച്ചിറ എന്ന സ്ഥലത്തുനിന്നും റിപ്പോര്‍ട്ടായ മോട്ടോര്‍ സൈക്കിള്‍ മോഷണം നടത്തിയ കേസിലെ പ്രതിയായ പാലപ്പെട്ടി ചെമ്പറ്റകത്ത് ജലാല്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

പെരുമ്പടപ്പ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 14/05/2017 തിയ്യതി കാഞ്ഞിരമുക്ക് എന്ന സ്ഥലത്തുനിന്നും റിപ്പോര്‍ട്ടായ മുളക് പൊടി എറിഞ്ഞ് പണവും ആഭരണങ്ങളും കവര്‍ച്ച നടത്തിയ കേസിലെ പ്രതിയായ പൊന്നാനി പടിഞ്ഞാറകത്ത് യൂസുഫ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

പൊന്നാനി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 24/06/2017 തിയ്യതി കുണ്ടുകടവ് എന്ന സ്ഥലത്തുനിന്നും റിപ്പോര്‍ട്ടായ മോട്ടോര്‍ സൈക്കിള്‍ മോഷണം നടത്തിയ കേസിലെ പ്രതിയായ പൊന്നാനി ചന സ്വദേശി നാലകത്ത് മുഹമ്മദ് ഷാഫി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

പൊന്നാനി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 17/06/2017 തിയ്യതി വെളിയങ്കോട് എന്ന സ്ഥലത്തുനിന്നും റിപ്പോര്‍ട്ടായ ഓട്ടോറിക്ഷയില്‍ നിന്നും സ്റ്റീരിയോ മോഷ്ടിച്ച കേസിലെ പ്രതിയായ അണ്ടത്തോട് ചീനിക്കര മിര്‍ഷാ ദ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

പൊന്നാനി, ചങ്ങരംകുളം, കുറ്റിപ്പുറം പോലീസ് സ്റ്റേഷന്‍ പരിധികളിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും പണവും റീചാര്‍ജ് കൂപ്പണുകളും മറ്റും മോഷ്ടിച്ച കേസില്‍ പ്രതികളായ തുയ്യം സ്വദേശികളായ ചെള്ളതറയില്‍ ജിഷ്ണു, എളിയത്തറയില്‍ ഷെറിന്‍ലാല്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

പൂക്കോട്ടുംപാടം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വില്ല്വത്ത് ക്ഷേത്രത്തില്‍ മോഷണം നടത്തുകയും കേടുപാടുകള്‍ വരുത്തുകയും ചെയ്ത കേസില്‍ പ്രതിയായ മമ്പാട് വടപുറം സ്വദേശി മഠത്തില്‍ പറമ്പില്‍ മുസ്തഫ @ മാരി ബാബു എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാലെ ചോദ്യം ചെയ്തതില്‍ കൊലപാതകമടക്കം നിരവധി കേസുകള്‍ക്ക് തുമ്പായി.

താനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 06/05/2017 തിയ്യതി നിറമരുതൂര്‍ എന്ന സ്ഥലത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വധശ്രമ കേസിലെ രണ്ടാം പ്രതിയായ ഉണ്ണ്യാല്‍ സ്വദേശി അഫ്സലിനെ പോലീസ് അറസ്റ്റ് ചെയ്തു.

താനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 20/05/2017 തിയ്യതി താനൂര്‍ എന്ന സ്ഥലത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇലക്ട്രോണിക് ഷോപ്പില്‍ നിന്നും പണം മോഷ്ടിച്ച കേസില്‍ പ്രതിയായ താനാളൂര്‍ സ്വദേശി നായര്‍വീട്ടില്‍ സൈനുല്‍ ആബിദ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

താനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 24/06/2017 തിയ്യതി കണ്ണന്തളി എന്ന സ്ഥലത്തുനിന്നും റിപ്പോര്‍ട്ടായ മോഷണക്കേസിലെ പ്രതികളായ തമിഴ് നാട് സ്വദേശി അരുണ്‍കുമാര്‍ @ നാഗരാജ്, കൂട്ടായി സ്വദേശി കാക്കിച്ചിന്‍റെ പുരക്കല്‍ സഫുവാന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

തിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 12/05/2017 തിയ്യതി ആലത്തിയൂര്‍ എന്ന സ്ഥലത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മോഷണക്കേസിലെ പ്രതിയായ ആലത്തിയൂര്‍ സ്വദേശി കറുത്തേടത്ത് ഉണ്ണികൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു.

വളാഞ്ചേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 05/05/2017 തിയ്യതി കാവുംമ്പുറം എന്ന സ്ഥലത്തുനിന്നും റിപ്പോര്‍ട്ടായ മോട്ടോര്‍ സൈക്കിള്‍ മോഷണം നടത്തിയ കേസിലെ പ്രതിയായ കാവുംമ്പുറം ചുള്ളിപ്പള്ള്യാളില്‍ ഷിഹാബ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

കോട്ടക്കല്‍, കല്പകഞ്ചേരി പോലീസ് സ്റ്റേഷന്‍ പരിധികളില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും റിപ്പോര്‍ട്ടായ നിരവധി ആഭരണകവര്‍ച്ചാ കേസുകളില്‍ പ്രതിയായ തൃപ്പങ്ങോട് ഇറയത്ത്പറമ്പില്‍ ഫൈസല്‍ ബാബു എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹം പോലോത്ത ചടങ്ങുകള്‍ക്കിടയില്‍ കുട്ടികളുടെ കഴുത്തില്‍ നിന്നും മറ്റും ആഭരണങ്ങള്‍ മോഷ്ടിക്കുകയാണ് ഇയാളുടെ രീതി.

വളാഞ്ചേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 19/06/2017 തിയ്യതി വളാഞ്ചേരി എന്ന സ്ഥലത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ടെക്സ്റ്റൈല്‍ ഷോപ്പില്‍ നിന്നും പണം മോഷ്ടിച്ച കേസില്‍ പ്രതികളായ പൈങ്കണ്ണൂര്‍ ആലുക്കല്‍ സ്വദേശി വടക്കനാവി ശാഫി, പൈങ്കണ്ണൂര്‍ നിലപറമ്പത്ത് മുഹമ്മദ് കുട്ടി, കാട്ടിപ്പരുത്തി ആങ്ങാടിപ്പറമ്പില്‍ ഉമൈര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

വഴിക്കടവ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 03/06/2017 തിയ്യതി മുണ്ട എന്ന സ്ഥലത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇന്‍റലിജന്‍സ് ഓഫീസര്‍ ചമഞ്ഞ് പണം തട്ടിയ കേസിലെ പ്രതിയായ പേരാമ്പ്ര സ്വദേശി പനമ്പ്രമ്മല്‍ സുബൈറിനെ പോലീസ് അറസ്റ്റ് ചെയ്തു.

വേങ്ങര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 24/05/2017 തിയ്യതി കുറ്റാളൂര്‍ എന്ന സ്ഥലത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വധശ്രമ കേസിലെ പ്രതിയായ ഫൈസല്‍ S/O മൂസ, പാറമ്മല്‍ ഹൌസ്, ഊരകം കുന്നത്ത് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

വേങ്ങര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 02/06/2017 തിയ്യതി ചേറൂര്‍ എന്ന സ്ഥലത്തുനിന്നും റിപ്പോര്‍ട്ടായ സ്കൂട്ടര്‍ മോഷണം നടത്തിയ കേസിലെ പ്രതികളായ കോട്ടക്കല്‍ ഗാന്ധി നഗര്‍ സ്വദേശികളായ കുന്നത്ത്പടിക്കല്‍ അബ്ദുറഹിമാന്‍, കുന്നത്ത്പടിക്കല്‍ അബ്ദുറഹീം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

വണ്ടൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 02/06/2017 തിയ്യതി ഏരിയാട് എന്ന സ്ഥലത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വീട്ടില്‍ നിന്നും മോഷണം നടത്തിയ കേസിലെ പ്രതികളായ റാഷിഖ് പുല്ലുപറമ്പ്, രോഹിത് തിരുവാലി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

വണ്ടൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 04/06/2017 തിയ്യതി അമ്പലപ്പടി എന്ന സ്ഥലത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ക്ഷേത്രത്തില്‍ നിന്നും മോഷണം നടത്തിയ കേസിലും, എടവണ്ണ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 05/06/2017 തിയ്യതി പത്തപ്പിരിയം എന്ന സ്ഥലത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ക്ഷേത്രത്തില്‍ നിന്നും മോഷണം നടത്തിയ കേസിലും പ്രതിയായ തിരുവനന്തപുരം സ്വദേശി മോഹനകുമാര്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

വണ്ടൂര്‍, കാളികാവ് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ ലോറികളില്‍ നിന്നും ബാറ്ററികള്‍ മോഷ്ടിച്ച കേസിലെ പ്രതിയായ ചോക്കാട് മണ്ണിപ്പീടിക സ്വദേശി പോത്തുംകളത്തില്‍ ഉസ്മാന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം (29.05.2017): മലപ്പുറം പടിഞ്ഞാറ്റുംമുറിയില്‍ വൃദ്ധയായ സ്ത്രീയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം നാട് വിട്ട പ്രതികളിലൊരാളെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പടിഞ്ഞാറ്റുംമുറി കാരാട്ട്പറമ്പ് സ്വദേശിയായ വടക്കെതൊടി വിനോദ് (37 വയസ്സ്) ആണ് ഇന്ന് മലപ്പുറത്ത് വെച്ച് പിടിയിലായത്. മൂന്നാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികള്‍ പരാതിക്കാരിയുടെ വീട്ടിലേക്ക് കടന്ന്ചെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. കേസെടുത്തതിനെ തുടര്‍ന്ന് പ്രതികള്‍ മൈസൂര്‍, ബാഗ്ലൂര്‍ എന്നിവിടങ്ങളിലായി ഒളിവില്‍ താമസിച്ച് വരവെ പോലീസ് പിന്തുടരുന്നതറിഞ്ഞ് അവിടെ നിന്നും കടന്ന് കളയുകയായിരുന്നു. പ്രതികളെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ച കോട്ടയം കൈപ്പള്ളി കാക്കല്ലില്‍ വീട്ടില്‍ അനില്‍ സെബാസ്റ്റ്യന്‍ (29), പത്തനംതിട്ട മുക്കൂട്ടുതറ കണ്ടത്തില്‍ വീട്ടില്‍ അജിന്‍ വര്ഗ്ഗീസ് (25), ഇടുക്കി പുളിക്കത്തടം കൂട്ടിക്കല്‍ വീട്ടില്‍ തോമസ്. കെ. മാത്യു (30), വണ്ടൂര്‍ കാരാട് ചെമ്പോത്തുംപൊയില്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്‍ (54) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാന്‍റ് ചെയ്തിരുന്നു. മലപ്പുറം CI പ്രേംജിത്ത്, ASI- മാരായ സാബുലാല്‍, രാമചന്ദ്രന്‍, അബ്ദുല്‍ അസീസ്, സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളായ എസ്.എ മുഹമ്മദ് ഷാക്കിര്‍, എന്‍.എം. അബ്ദുല്ല ബാബു, സഞ്ജീവന്‍, ഉണ്ണികൃഷ്ണന്‍ മാരാത്ത്, ശ്രീകുമാര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

അഞ്ച് വയസ്സുകാരിയെ പീഢിപ്പിച്ച കേസിലെ പ്രതി ബന്ധുവായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

ഭര്‍തൃമതിയായ യുവതിയെ പ്രലോഭിപ്പിച്ച് ലൈംഗികമായി പീഢിപ്പിച്ച കേസിലെ പ്രതി അമ്പലപ്പടി കളത്തിങ്ങല്‍തൊടി ഹസ്കറലിയെ പോലീസ് അറസ്റ്റ് ചെയ്തു

27.04.2017 ന് വെങ്ങാട് വെച്ച് സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി വെങ്ങാട് കാഞ്ഞിരങ്ങാടന്‍ ശംസുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു

26.01.2017 തിയ്യതി നടന്നതായി റിപ്പോര്‍ട്ടായ ബലാത്സംഗ കേസിലെ പ്രതി കോട്ടക്കല്‍ കുറ്റിപ്പുറം കുന്നത്ത് വീട്ടില്‍ നിധിനെ പോലീസ് അറസ്റ്റ് ചെയ്തു

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ച കേസിലെ പ്രതി മുനമ്പത്ത് നെച്ചിക്കാട്ടില്‍ സല്‍മാന്‍ ഫാരിസിനെ പോലീസ് അറസ്റ്റ് ചെയ്തു

പ്രായപൂര്‍ത്തി യാവാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ച കേസിലെ പ്രതി അന്‍വര്‍ സതീഷ് കുമാര്‍ @ മുഹമ്മദ് ഷരീഫിനെ പോലീസ് അറസ്റ്റ് ചെയ്തു

പ്രായപൂര്‍ത്തി യാവാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ച കേസിലെ പ്രതി എടക്കുളക്ക് പുത്തന്‍പുരയില്‍ അബ്ദുല്‍ ലത്തീഫിനെ പോലീസ് അറസ്റ്റ് ചെയ്തു

12.04.2017 ന് മയ്യന്താണിയില്‍ നിന്നും പ്രായപൂര്‍ത്തി യാവാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ട് പോയ കേസിലെ പ്രതിയായ തോരപ്പ നൌഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു

17.04.2017 ന് കക്കൂത്ത് എന്ന സ്ഥലത്തുവെച്ച് യുവാവിനെ മുന്‍വൈരാഗ്യം വെച്ച് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ ചെമ്പക്കുന്ന് പന്നിവീട്ടുപടിക്കല്‍ സുധീഷിനെ പോലീസ് അറസ്റ്റ് ചെയ്തു

19.04.2017 ന് പുല്ലാരയില്‍ വെച്ച് പരാതിക്കാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി മുഹമ്മദ് താജിനെ പോലീസ് അറസ്റ്റ് ചെയ്തു

ഉദിരക്കുളത്ത് മാതാവിനെ ലൈംഗികമായി പീഢിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രജിത് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു

23.04.2017 ന് കരുളായിയില്‍ യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ജമാലുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു

23.04.2017 ന് കാരാപറമ്പില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്സൈനാര്‍ ആഷിഖ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു

10.03.2017 ന് അകമ്പാടത്ത് സ്വര്‍ണ്ണം നിറം കൂട്ടിത്തരാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളായ ബീഹാര്‍ സ്വദേശികളായ ശശികുമാര്‍ സാഹ, രൂപ് ലാല്‍ സാഹ, രവികുമാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു

17.09.2016 തിയ്യതി വൈലോങ്ങരയില്‍ നിന്ന് മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച കേസിലെ പ്രതികളായ മുനവ്വിര്‍, സജ്ജാദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു

03.04.2017 ന് പള്ളിക്കലില്‍ നിന്ന് മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച കേസിലെ പ്രതികളായ മുഹമ്മദ് ഷക്കീല്‍, സുമീര്‍, മുഫി, സമീര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു

05.11.2016 ന് പട്ടര്‍ക്കുളത്ത് നിന്നും മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച കേസില്‍ പ്രതികളായ മുനവ്വിര്‍, സജ്ജാദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു

2017 ഏപ്രില്‍ മാസത്തില്‍ പരിയാപുരത്തെ പരാതിക്കാരന്‍റെ വീട്ടില്‍ നിന്ന് പണവും മറ്റും മോഷണം നടത്തിയ കേസില്‍ പ്രതികളായ മഹേഷ്, നവീന്‍, ജിതിന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു

29.04.2017 തിയ്യതി വീട്ടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന സ്ത്രീയുടെ കഴുത്തില്‍ നിന്നും ബൈക്കിലെത്തി മാല പൊട്ടിച്ച കേസില്‍ പ്രതികളായ മുനീര്‍, ഷനൂബ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു

21.04.2017 തിയ്യതി ഓലപ്പീടിക എന്ന സ്ഥലത്തുനിന്നും മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ പ്രതികളായ മുഹമ്മദ് റാഫി, ഷിഹാബുദ്ദീന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. തൊണ്ടി മുതല്‍ കണ്ടെടുത്തു

12.04.2017 ന് കൊണ്ടോട്ടിയില്‍ നിന്നും സ്ത്രീയുടെ കഴുത്തില്‍ നിന്നും മാല പൊട്ടിച്ച കേസിലെ പ്രതികളായ തമിഴ് നാട് സ്വദേശികളായ സംഗീത, മുത്തുമാരി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു

2015 ആഗസ്റ്റ് മാസം അങ്ങാടിപ്പുറത്ത് നിന്നും യുവാക്കളില്‍ നിന്നും ലക്ഷക്കണക്കിന് രൂപ കവര്‍ന്ന കേസില്‍ പ്രതികളായ മൂന്ന് പേരെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തു

പ്രായപൂര്‍ത്തിയാകാത പെണ്‍കുട്ടിയെ പ്രലോഭിച്ച് തട്ടിക്കൊണ്ട് പോയ കേസില്‍ പ്രതി തിരുവമ്പാടി തൊണ്ടിക്കാട്ടില്‍ രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു

അരീക്കോട് വീടിന്‍റെ ജനല്‍ വഴി അകത്ത് കടന്ന് മോഷണം നടത്തിയ കേസിലെ പ്രതി പെരകമണ്ണ വെള്ളാട്ടുചോല അബ്ദുറഷീദിനെ പോലീസ് അറസ്റ്റ് ചെയ്തു

മോഷണക്കേസ് പ്രതി പൊന്നാനി സ്വദേശി നാലകത്ത് മുഹമ്മദ് ഷാഫിയെ പോലീസ് അറസ്റ്റ് ചെയ്തു

കോളേജ് സ്റ്റാഫ് റൂമില്‍ നിന്നും പണവും മറ്റും മോഷ്ടിച്ച കേസില്‍ പ്രതി പത്തപ്പിരിയം സ്വദേശി പടിക്കല്‍പറമ്പില്‍ വിനു ആനന്ദ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു

ഹോട്ടലില്‍ നിന്നും പണം മോഷ്ടിച്ച കേസില്‍ പ്രതി കണ്ണൂര്‍ പിണറായി സ്വദേശി ഹാരിസ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു

കടയില്‍ നിന്ന് റീചാര്‍ജ് കൂപ്പണുകളും മറ്റും മോഷ്ടിച്ച കേസിലെ പ്രതികളായ വൈത്തിരി തൊമ്മന്‍ വളപ്പില്‍ ഹംസ, താമരശ്ശേരി അമ്പായത്തോട് ലക്ഷംവീട് കോളനി സലീം @ ഹംസ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു

പെട്രോള്‍ പമ്പില്‍ നിന്ന് പണം മോഷ്ടിച്ച കേസിലെ പ്രതി കല്ലായി സ്വദേശി അബ്ദുറഹ്മാനെ പോലീസ് അറസ്റ്റ് ചെയ്തു

പറവന്നൂര്‍ ജുമാ മസ്ജിദിന് അനുവദിച്ച കേന്ദ്ര ഫണ്ട് വ്യാജ രേഖ ചമച്ച് തിരിമറി നടത്തിയ കേസിലെ പ്രതി പറവന്നൂര്‍ വലിയപീടിയേക്കല്‍ മുഹമ്മദ് ബഷീര്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

കിടന്നുറങ്ങുകയായിരുന്ന യുവതിയുടെ കഴുത്തില്‍ നിന്ന് മാല മോഷ്ടിച്ച കേസില്‍ പ്രതി പെരകമണ്ണ അബ്ദുറഷീദിനെ പോലീസ് അറസ്റ്റ് ചെയ്തു

വ്യാജ രേഖ ചമച്ച് വാഹനം കൈമാറിയ കേസില്‍ പ്രതി അമ്പലപ്പടി പൈങ്കീരി വീട്ടില്‍ മൊയ്തീന്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു

കൊളത്തൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുറുവ എന്ന സ്ഥലത്തുവെച്ച് സംഭവിച്ച വധശ്രമ കേസിലെ പ്രതികളായ രതീഷ്, പ്രദീപ് കുമാര്‍, മനോജ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു

പള്ളിയില്‍ നിന്ന് പണവും മറ്റും മോഷ്ടിച്ച മരുത സ്വദേശി മഠത്തില്‍ സുഹൈല്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു

അടക്ക മോഷണ കേസിലെ പ്രതി മുതുവല്ലൂര്‍ പാറക്കുളങ്ങര ജില്‍ഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു

വാഹന മോഷണകേസുകളിലെ പ്രതി മുതുവല്ലൂര്‍ സ്വദേശി ജില്‍ഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു

യുവതിയെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ട് പോയി പീഢിപ്പിച്ച കേസില്‍ പ്രതി മൂച്ചിക്കല്‍ ഇരുമ്പന്‍ സല്‍മാന്‍ ഫാരിസിനെ പോലീസ് അറസ്റ്റ് ചെയ്തു

കാര്‍ മോഷണ കേസില്‍ പ്രതി മുണ്ടക്കല്‍ വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്തു

നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും മൊബൈല്‍ ഫോണും മറ്റും മോഷ്ടിച്ച കേസില്‍ പ്രതി വടക്കുംപുറം മണ്ണാര്‍ച്ചോല സൈനുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു

യുവതിയുടെ കഴുത്തില്‍ നിന്നും സ്വര്ണ്ണാഭരണം കവര്‍ച്ച ചെയ്ത കേസില്‍ പ്രതി മുഹമ്മദ് റിയാസ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു

യുവാവിനെ തട്ടിക്കൊണ്ട് പോയി 3 ലക്ഷം രൂപ കവര്‍ച്ച കേസിലെ പ്രതികളായ 6 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാവനൂര്‍ സ്വദേശി അക്ഷയ്, തൃശൂര്‍ സ്വദേശികളായ ദീപു, സതീഷന്‍, അനൂപ്, കൈപ്പഞ്ചേരി സുനീഷ്, കൂട്ടലപ്പറമ്പില്‍ സുനീഷ് എന്നിവരാണ് അറസ്റ്റിലായത്

മഞ്ചേരി മെഡിക്കല്‍ കോളേജിലെ സ്റ്റാഫില്‍ നിന്നും പണം വാങ്ങി വഞ്ചന ചെയ്ത കേസിലെ പ്രതി ഷിബിന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു

മഞ്ചേരി KSFE യില്‍ വ്യാജ സ്വര്‍ണ്ണംv പണയം വെച്ച് പണം തട്ടിയ കേസിലെ പ്രതി പയ്യനാട് സ്വദേശി ഏറാന്തൊടി അഷ്റഫിനെ പോലീസ് അറസ്റ്റ് ചെയ്തു

പ്രായപൂര്ത്തി യാകാത്ത കുട്ടിയെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയ കേസില്‍ പ്രതികളായ മുനീബ്, സാദു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും കുട്ടിയുടെ കാലില്‍ നിന്നും പാദസരം മോഷ്ടിച്ച കേസില്‍ പ്രതികളായ സുമിത, രാജേശ്വരി (തമിഴ് നാട്) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു

പയ്യനാട് യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മുക്കം അബ്ദുല്‍ അസീസ്, കോട്ടക്കുത്ത് മുഹമ്മദ് അഷ്റഫ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു

തിരൂര്ക്കാ ട് മൊബൈല്‍ ഷോപ്പില്‍ നിന്നും പണവും മറ്റും മോഷ്ടിച്ച കേസില്‍ പ്രതികളായ കുന്നക്കാവ് സ്വദേശികളായ സലീം, സക്കീര്‍ ഹുസൈന്‍, അബൂ താഹിര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു

വീടിന്‍റെ ജനലിലൂടെ ആഭരണങ്ങളും മറ്റും മോഷ്ടിച്ച കേസുകളില്‍ പ്രതി കടന്നമണ്ണ മങ്കൂത്ത് സുരേഷ് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു

വിവാഹ വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയ കേസിലെ പ്രതി കണ്ണൂര്‍ ചൊവ്വ സ്വദേശി ഓലിയത്ത് വാഴയില്‍ വീട്ടില്‍ അഷറഫ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു

വിവാഹാലോചനകള്‍ക്കെന്ന മട്ടില്‍ വീടുകള്‍ സന്ദര്‍ശിച്ച് മോഷണം നടത്തുന്ന കേസിലെ പ്രതി കണ്ണൂര്‍ ചൊവ്വ സ്വദേശി ഒലിയത്ത് വാഴയില്‍ വീട്ടില്‍ അഷറഫ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

അടക്ക മോഷണ കേസിലെ പ്രതി പുള്ളിപ്പാടം ജിമ്മി ജോസഫിനെ പോലീസ് അറസ്റ്റ് ചെയ്തു

കര്‍ണ്ണാടക പോലീസ് ചമഞ്ഞ് വിസ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി ചക്കാലക്കുത്ത് ജോജോ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു

വീട്ടില്‍ നിന്നും പണവും മറ്റും കളവ് ചെയ്ത കേസില്‍ വെസ്റ്റ് ബംഗാള്‍ സ്വദേശി റബിയുല്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു

ബാഗില്‍ നിന്നും പാദസരം മോഷ്ടിച്ച കേസില്‍ പ്രതി കാടാമ്പുഴ സ്വദേശി മജീദിനെ പോലീസ് അറസ്റ്റ് ചെയ്തു

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്നും പ്ലാവും മറ്റും മോഷ്ടിച്ച കേസില്‍ പ്രതികളായ കരക്കാടന്‍ ഹസ്സന്‍ മോയിന്‍, കരക്കാടന്‍ അബ്ദുറഹിമാന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു

വാഹന മോഷണ കേസുകളിലെ പ്രതികളായ മുഹമ്മദലി, നഫ്സല്‍ എന്നിവരെ പെരിന്തല്‍മണ്ണയില്‍ പോലീസ് അറസ്റ്റ് ചെയ്തു

ജ്വല്ലറി ഷോപ്പിലെത്തി തോക്ക് ചൂണ്ടി മോഷണം നടത്താന്‍ ശ്രമിച്ച കേസില്‍ ഇരുമ്പിളിയം സ്വദേശി തുടിമ്മല്‍ ആഷിക് റഹ്മാന്‍ @ ബാബു എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു

മോട്ടോര്‍ സൈക്കിള്‍ മോഷണ കേസില്‍ പ്രതി തൃത്താല ദേവരാജ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു

യാത്രക്കാരിയായ യുവതിയുടെ ബാഗില്‍ നിന്നും സ്വര്‍ണ്ണാഭരണം മോഷ്ടിച്ച കേസില്‍ പ്രതി മുണ്ടൂര്‍ സ്വദേശി ഉസ്മാന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു

ഡ്രൈവിംഗ് ലൈസന്സ് കരസ്ഥമാക്കാന്‍ വ്യാജ രേഖ ചമച്ച് സമര്‍പ്പിച്ച കേസിലെ പ്രതി കാഞ്ഞിരംപാറ കോരണകത്ത് സമീറിനെ പോലീസ് അറസ്റ്റ് ചെയ്തു

താഴേക്കോട് മുന്വൈ രാഗ്യം വെച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പാറങ്ങാടന്‍ വീരാനെ പോലീസ് അറസ്റ്റ് ചെയ്തു

വിവാഹ വാഗ്ദാനം ചെയ്ത് വിളിച്ച് വരുത്തി മോഷണം നടത്തിയ കേസിലെ പ്രതി മേലാറ്റൂര്‍ തോട്ടക്കുഴിക്കുന്നത്ത് വീട്ടില്‍ മുഹമ്മദ് റിയാസ് @ ഷാജിയെ പോലീസ് അറസ്റ്റ് ചെയ്തു

ഭീഷണിപ്പെടുത്തി പണവും മറ്റും കവര്‍ച്ച ചെയ്ത കേസില്‍ പ്രതികളായ 7 പേരെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തു.

അമ്പലത്തിലെ സംഭാവന പെട്ടിയില്‍ നിന്നും പണം മോഷ്ടിച്ച കേസില്‍ പ്രതികളായ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു

ആര്‍മറി ഷോപ്പില്‍ നിന്ന് ഒരു ലക്ഷം രൂപയോളം വില വരുന്ന എയര്‍ഗണ്ണുകള്‍ മോഷ്ടിച്ച കേസില്‍ പ്രതികള്‍ കുന്നക്കാവ് സ്വദേശികളായ സലീം, സക്കീര്‍, അസറുദ്ദീന്‍, നെല്ലായ സ്വദേശി മുഹമ്മദ് സുറൂര്‍, വാണിയംകുളം സ്വദേശി നാഫിക് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു

സ്വര്‍ണ്ണാഭരണം മോഷ്ടിക്കാന്‍ ശ്രമിച്ച കേസില്‍ തമിഴ് നാട് സ്വദേശികളായ രതി, ജയന്തി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു

മോട്ടോര്‍ സൈക്കിള്‍ മോഷണം നടത്തുകയും വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തുകയും ചെയ്ത കേസിലെ പ്രതി ഫോര്‍ട്ട് കൊച്ചി സ്വദേശി കെ.പി. അഷ്റഫിനെ പോലീസ് അറസ്റ്റ് ചെയ്തു

ചെറുമാട്ടിക്കോട് കൊലപാതക കേസിലെ പ്രതി എരഞ്ഞിമങ്ങാട് പാഴംകുളത്ത് സലീമിനെ പോലീസ് അറസ്റ്റ് ചെയ്തു

താനൂര്‍ കടപ്പുറത്തെ അക്രമ സംഭവങ്ങളിലുള്‍പ്പെട്ട 35 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിരുന്നു

മലേഷ്യയിലേക്ക് വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതി ഓമച്ചപ്പുഴ സ്വദേശി ചീങ്ങനക്കാട്ടില്‍ മൊയ്തീനെ പോലീസ് അറസ്റ്റ് ചെയ്തു

ഒഡീഷ സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഒഡീഷക്കാരനായ ഒഗാതു ഗൌഡിനെ പോലീസ് അറസ്റ്റ് ചെയ്തു

സ്ത്രീയോടൊപ്പം നിര്‍ത്തി ഫോട്ടോയെടുത്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ 3 പ്രതികളെ പോലീസ് അറസ്റ്റ ചെയ്തു

കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മോഷണം നടത്തിയ കേസില്‍ പ്രതി ആലത്തിയൂര്‍ കറുത്തേടത്ത്പടി ഉണ്ണികൃഷ്ണന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു

പടിഞ്ഞാറേക്കര വീട്ടില്‍ നിന്നും സ്വര്‍ണ്ണാഭരണം മോഷ്ടിച്ച കേസില്‍ പ്രതി ഒസ്സാന്‍ കടപ്പുറം ആസിഫിനെ പോലീസ് അറസ്റ്റ് ചെയ്തു

വീട്ടില്‍ നിന്നും പണവും മറ്റും കളവ് ചെയ്ത കേസില്‍ ആസാം സ്വദേശി ലോറന്‍സ് ടോപ്പോ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു

ക്ഷേത്രത്തില്‍ നിന്നും മോഷണം നടത്തിയ കേസിലെ പ്രതി കാടഞ്ചേരി തയ്യില്‍വളപ്പില്‍ ബൈജുവിനെ പോലീസ് അറസ്റ്റ് ചെയ്തു

ആലത്തിയൂരിലെ മെഡിക്കല്‍ ഷോപ്പില്‍ നിന്നും 200000 രൂപ മോഷ്ടിച്ച കേസില്‍ പ്രതി രാമനാലുക്കല്‍ അബ്ദുല്‍ ജലീലിനെ പോലീസ് അറസ്റ്റ് ചെയ്തു

വിവിധ സ്ഥലങ്ങളില്‍ നിന്നും മൊബൈല്‍ ഫോണുകളും മറ്റും മോഷ്ടിച്ച കേസിലെ പ്രതി ചാവക്കാട് സ്വദേശി നാസറിനെ പോലീസ് അറസ്റ്റ് ചെയ്തു

നിര്‍മ്മാണ സ്ഥലത്തുനിന്നും മൊബൈല്‍ ഫോണുകളും മറ്റും മോഷ്ടിച്ച കേസില്‍ പ്രതിയായ ഒളവണ്ണ കമ്പിളിത്തൊടി സല്‍മാന്‍ ഫാരിസ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു

മോട്ടോര്‍ സൈക്കിളില്‍ വന്ന് യുവതിയുടെ കഴുത്തില്‍ നിന്നും മാല പൊട്ടിച്ച് പോയ കേസില്‍ പ്രതി ചുങ്കത്തറ സ്വദേശി തൈപ്പറമ്പില്‍ സ്റ്റാന്‍ലിയെ പോലീസ് അറസ്റ്റ് ചെയ്തു

വീടിന്‍റെ ഓടിളക്കി അകത്ത് കടന്ന് പണവും മറ്റും മോഷ്ടിച്ച കേസിലെ പ്രതി മുണ്ട സ്വദേശി പറമ്പില്‍ ജിനീഷ് @ കുഞ്ഞന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു

ക്ഷേത്രത്തില്‍ മോഷണ ശ്രമത്തിനിടെ പ്രതി കല്ലുവാതുക്കല്‍ മധുസൂദനന്‍ പിള്ള എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു

വാഹന മോഷണ കേസില്‍ പ്രതി പൂച്ചപ്പൊയില്‍ സ്വദേശി പുലത്ത് മുഹമ്മദ് റമീസിനെ പോലീസ് അറസ്റ്റ് ചെയ്തു

മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതി തിരുവനന്തപുരം വര്‍ക്കല സ്വദേശി ഗോപിനാഥന്‍ മകന്‍ തമ്പുരാന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു

ആറ് മാസ പ്ലസ്ടു കോഴ്സ് വാഗ്ദാനം നല്‍കി പണം തട്ടിയ കേസിലെ പ്രതി മണലിമ്മല്‍ വാഴാടന്‍ ശ്രീരാജ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു

ഓണ്‍ലൈനിലൂടെ വിവിധ രീതിയില്‍ തട്ടിപ്പ് നടത്തി പണം കൈക്കലാക്കുന്ന സംഘത്തിലെ പ്രധാനിയെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. നൈജീരിയ സ്വദേശിയായ ഡാനിയല്‍ (40 വയസ്സ്) എന്നയാളെയാണ് ഡല്‍ഹിയിലെ ബുരാരിയില്‍ നിന്നും പിടികൂടിയത്. മലപ്പുറം സ്വദേശിയായ യുവാവിന് നാല് മാസം മുമ്പ് ഫേസ്ബുക്ക് വഴി ലഭിച്ച ബ്രിട്ടന്‍ പൌരന്‍റെ ഫ്രണ്ട് റിക്വസ്റ്റ് ആക്സപ്റ്റ് ചെയ്തതോടെ വാട്ട്സാപ്പിലൂടെ നിരന്തരം ചാറ്റിംഗ് നടത്തി വിശ്വാസ്യത നേടിയെടുത്തു. പിന്നീട് കഴിഞ്ഞ മാസം താന്‍ ഇന്ത്യയില്‍ വരുന്നുണ്ടെന്നും സഹായിക്കണമെന്നും അറിയിച്ചു. രണ്ട് ദിവസം കഴിഞ്ഞ് ഡല്‍ഹി കസ്റ്റംസില്‍ നിന്നാണെന്നും പറഞ്ഞ് വിളിച്ച് പരാതിക്കാരനെ കാണാനായി വന്ന ബ്രിട്ടന്‍ പൌരന്‍ കസ്റ്റംസ് കസ്റ്റഡിയിലാണെന്നും അയാളുടെ അടുക്കല്‍ കണക്കില്‍ പെടാത്ത കുറേ പണവും മറ്റുമുണ്ടെന്നും അതിന് ഭീമമായ തുക സെക്യൂരിറ്റി അടക്കേണ്ടതുണ്ടെന്നും അയാള്‍ റിലീസാകുന്ന മുറക്ക് അടക്കുന്ന തുക റീഫണ്ട് ചെയ്യുമെന്നും അറിയിച്ചത് വിശ്വസിച്ച പരാതിക്കാരന്‍ അവര്‍ പറഞ്ഞ പ്രകാരം തുക ട്രാന്‍സ്ഫര്‍ ചെയ്ത്കൊടുക്കുകയായിരുന്നു. ഈ കേസിന്‍റെ അന്വേഷണത്തിനിടെയാണ് പ്രതി പിടിയിലാകുന്നത്. കൊണ്ടോട്ടി എസ്.ഐ കെ.എ. സാബുവിന്‍റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളായ എസ്.എ. മുഹമ്മദ് ഷാക്കിര്‍, എന്‍.എം. അബ്ദുല്ല ബാബു, പി.എ. ഷബീര്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വധശ്രമ കേസ് പ്രതികളായ 1) പ്രദീപ് 44 വയസ്സ് S/O മാധവന്‍, പൂഴിക്കുന്നുമ്മല്‍ ഹൌസ്, കോഡൂര്‍, 2) രതീഷ് 44 വയസ്സ് S/O മാധവന്‍, പൂഴിക്കുന്നുമ്മല്‍ ഹൌസ്, കോഡൂര്‍ എന്നിവരെ 09.03.2017 തിയ്യതി കൊളത്തൂര്‍ എസ്.ഐ പി. വിഷ്ണുവിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു

പതിനഞ്ചംഗ ചീട്ടുകളിസംഘത്തെ 125850 രൂപ സഹിതം പെരിന്തല്‍മണ്ണ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തു

മോട്ടോര്‍ സൈക്കിള്‍ മോഷണക്കേസ് പ്രതി ദേവരാജ് S/O ചന്ദ്രന്‍, PT ക്വാര്‍ട്ടേഴ്സ്, തൃത്താല എന്നയാളെ പെരിന്തല്‍മണ്ണ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തു

കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ നിന്നായി മോട്ടോര്‍ സൈക്കിളുകള്‍ മോഷ്ടിച്ച 1) ഫര്‍ഹാന്‍ ഷിബിലി 21 വയസ്സ് S/O ഫക്റുദ്ദീന്‍, പച്ചീരി ഹൌസ്, ഏഴുതല, വെട്ടത്തൂര്‍, 2) കബീര്‍ 28 വയസ്സ് S/O അബ്ബാസ്, ചിറ്റയില്‍ ഹൌസ്, ചിരാനി കോളനി, വളാഞ്ചേരി, 3) മന്‍സൂര്‍ അലി 31 വയസ്സ് S/O ഹംസ, കരിമ്പനക്കല്‍ ഹൌസ്, പനങ്ങാങ്ങര, പെരിന്തല്‍മണ്ണ എന്നിവരെ പെരിന്തല്‍മണ്ണ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തു

ഒന്നര കോടി രൂപയുടെ ഹവാല പണവുമായി 1) ഹാരിസ് 38 വയസ്സ് S/O യൂസഫ്, മാന്തോട്ടില്‍ ഹൌസ്, കച്ചേരിപ്പടി, വേങ്ങര, 2) ഷറഫുദ്ദീന്‍ 40 വയസ്സ് S/O മരക്കാര്‍, പാലശ്ശേരി ഹൌസ്, കച്ചേരിപ്പടി, വേങ്ങര എന്നിവരെ പെരിന്തല്‍മണ്ണ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തു

ജില്ലക്കകത്തും പുറത്തും ആഢംഭര ബൈക്കുകള്‍ മോഷ്ടിച്ചുവന്ന പ്രതികളായ 1) മുഹമ്മദലി 20 വയസ്സ് S/O ഉമ്മര്‍, എറച്ചിപ്പള്ളി ഹൌസ്, അരക്കുപറമ്പ്, 2) മുഹമ്മദ് റിയാസ് S/O അബൂബക്കര്‍, കോണിക്കല്‍ ഹൌസ്, അരക്കുപറമ്പ്, 3) നഫ്സല്‍ 21 വയസ്സ് S/O ഹംസ, ചോലപ്പറമ്പ് ഹൌസ്, നാട്ടുകല്‍ എന്നിവരെ പെരിന്തല്‍മണ്ണ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തു

വില്‍പ്പ നക്കായി 3 ലിറ്റര്‍ ചാരായവുമായി 1) അജിത് കുമാര്‍ 36 വയസ്സ് S/O രാമചന്ദ്രന്‍, തെച്ചിപ്പുറത്ത് ഹൌസ്, പൊന്‍വിലായ, നെല്ലായ, 2) അബ്ദുല്‍ ജബ്ബാര്‍ 23 വയസ്സ് S/O മുഹമ്മദലി, കുരുത്തിക്കുഴി ഹൌസ്, പട്ടിശ്ശേരി, നെല്ലായ എന്നിവരെ പെരിന്തല്‍മണ്ണ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തു

ഒന്നര കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി ദിപക് ബര്‍മ്മന്‍ 26 വയസ്സ് S/O സുറന്‍ ബര്‍മ്മന്‍‍, മെജ്ബിന്‍, ലക്ഷ്മിപാര, വെസ്റ്റ് ബംഗാള്‍ എന്നയാളെ പെരിന്തല്‍മണ്ണ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തു

മൊബൈല്‍ ഷോപ്പുകള്‍, ആരാധനാലയങ്ങള്‍, കടകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മോഷണം നടത്തിവന്ന പ്രതികളായ 1) സലീം 25 വയസ്സ് S/O മുഹമ്മദ്, ആക്കപ്പറമ്പില്‍ ഹൌസ്, കുന്നക്കാവ്, 2) അബൂതാഹിര്‍ 20 വയസ്സ് S/O ബഷീര്‍, പൊട്ടക്കുളത്തില്‍ ഹൌസ്, കുന്നക്കാവ്, 3) സക്കീര്‍ ഹുസൈന്‍ 23 വയസ്സ് S/O ഉമ്മര്‍, പൊട്ടക്കുളത്തില്‍ ഹൌസ്, കുന്നക്കാവ്, 4) മുഹമ്മദ് സുറൂര്‍, നെല്ലായ, ചെര്‍പ്പുളശ്ശേരി, 5) ഷഫീഖ് S/O അബ്ദുല്‍ ഖാദര്‍, പൊന്നേങ്ങല്‍ ഹൌസ്, നെല്ലായ, ചെര്‍പ്പുളശ്ശേരി എന്നിവരെ പെരിന്തല്‍മണ്ണ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തു

തട്ടിപ്പിലൂടെ സ്ത്രീകളില്‍ നിന്നും പണവും ആഭരണങ്ങളും കവര്‍ച്ച നടത്തുന്ന പ്രതി മുഹമ്മദ് റിയാസ് S/O മോയിന്‍, തോട്ടുകുഴിക്കുന്നത്ത് ഹൌസ്, എടപ്പറ്റ, മേലാറ്റൂര്‍ എന്നയാളെ പെരിന്തല്‍മണ്ണ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തു

പതിനൊന്ന് വര്‍ഷമായി ഒളിവിലായിരുന്ന വഞ്ചനാ കേസ് പ്രതി മലപ്പുറം കാളമ്പാടി സ്വദേശി കാഞ്ഞിരപ്പള്ളി വീട്ടില്‍ പൂക്കാടന്‍ മുഹമ്മദ് ഷാന്‍ (33 വയസ്സ്) എന്നയാളെ മലപ്പുറം എസ്.ഐ ബി.എസ്. ബിനുവിന്‍റെ നിര്‍ദ്ദേശപ്രകാരം സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളായ എസ്.എ. മുഹമ്മദ് ഷാക്കിര്‍, എന്‍.എം. അബ്ദുല്ല ബാബു എന്നിവര്‍ കോട്ടയം ജില്ലയിലെ കുന്നപ്പള്ളിയില്‍ നിന്നും അറസ്റ്റ് ചെയ്തു. 2006-ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ നിന്നും നിരവധി തവണ അറിയിപ്പ് കിട്ടിയിട്ടും ഇയാള്‍ കോടതിയില്‍ ഹാജരാകാതെ വിവിധ ജില്ലകളിലായി ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു.

The most wanted accused in several theft cases in which gold ornaments, mobile phones, money and other valuables are lost to the patients or bystanders at different hospitals across the state is finally taken in to custody by Malappuram Police Special Squad.

BASHEER. N.K, aged 42/16, Naykkanmarkunnu House, Pazheri of Sulthan Batheri, Wayanad now residing at Thottipparambil House, Anappadi of Thripprangod, Tirur is the person who got arrested by Police. The accused got arrested during the investigation of the recently reported case of theft from a private hospital in Malappuram in which a child lost her gold chain at night of 21.12.2016. Accused was leaving the place after stripping the gold chain from the neck of the sleeping girl child however the relatives of the child knew it only after the sunrise. The effective investigation by B.S. Binu (SI of Police, Malappuram) led team which started soon after reporting the case at Malappuram Police Station helped to arrest the accused without any delay. During the interrogation accused confessed that in the past he had done a lot of similar crimes in different hospitals at different towns across the state. The gold property theft and sold by accused in the recent case is recovered by Police from a Jeweler in Manjeri.

This is the first time accused is getting arrested in such a case and police recovering the lost GOLD even though accused was committing thefts for the last 15 more years. The Special Squad members S.A. Muhamed Shakir and N.M. Abdulla Babu and WCPO Sarmila identified and caught the accused. ASI Ashraf and WCPO Bindhu also includes in the investigation team.